മൃണ്മയം
മൃണ്മയം
ഉരുളെടുത്ത ജീവന്റെ വേരറ്റ കബന്ധങ്ങൾ
ഭൂതലം നോക്കി മുറവിളി കൂട്ടുന്നു.
പ്രാണൻ ബാക്കിയുള്ള ആത്മാക്കൾ
ഉടൽച്ചില്ലകൾ നീട്ടി മണ്ണിനടിയിൽ
തുഴഞ്ഞു, തുഴഞ്ഞു നിൽക്കുന്നു.
ഉൾക്കണ്ണിൽ
മരണഭീതിയുടെ ചാട്ടവാറടി.
സന്ധ്യ മടുത്തു മാറുമ്പോൾ
ഇരുളിന്റെ കരിമ്പടം വകഞ്ഞുമാറ്റി
വേർപ്പെട്ട വേരും ശാഖകളും തിരയുന്ന
പാതി മരിച്ച കൈപ്പടങ്ങളിൽ
ചളിയിലലിഞ്ഞ പ്രാണന്റെ രക്തവും മാംസവും.
ആകാശവും ഭൂമിയും ഒഴുക്കിക്കളയാൻ
കെൽപ്പുള്ള വരുണാസ്ത്രവുമായി
നിയതി പിന്നെയും മുന്നോട്ട്.
Bookish-Admin