ഷാർളി ബെഞ്ചമിൻ്റ കഥാസമാഹാരം ഉടുമ്പുകളുടെ ഉദ്യാനം പ്രകാശനം ചെയ്തു
ദുബായ്/ തിരുവനന്തപുരം- യുഎഇയിലെ മുൻ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഷാർളി ബെഞ്ചമിൻ്റ
കഥാസമാഹാരം ഉടുമ്പുകളുടെ ഉദ്യാനം പ്രകാശനം ചെയ്തു.
ചലച്ചിത്ര സംവിധായകൻ മധുപാൽ കവയിത്രി റോസ്മേരിക്ക് കോപ്പി നൽകിയാണ് പ്രകാശനം. പ്രദീപ് പനങ്ങാട് അദ്ധ്യക്ഷത വഹിച്ചു.
സംവിധായകൻ ടി .കെ രാജീവ്കുമാർ, തിരക്കഥാകൃത്തും എഴുത്തുകാരനുമായ ജി.ആർ. ഇന്ദുഗോപൻ, കവിയും സാംസ്ക്കാരിക പ്രവർത്തകനുമായ പി. ശിവപ്രസാദ് സുഭാഷ് തലവൂർ എന്നിവർ പ്രസംഗിച്ചു.
ഉടുമ്പുകളുടെ ഉദ്യാനത്തിൻ്റെ 125 കോപ്പികൾ സമീപത്തെ പബ്ലിക്ക് ലൈബ്രറികളിലും സ്കൂളുകളിലും സൗജന്യമായി വിതരണം ചെയ്യുമെന്ന് കഥാകൃത്ത് ഷാർളി ബെഞ്ചമിൻ അറിയിച്ചു.
Bookish-Admin