എന്തെന്തു മാന്ത്രികത്തീമുകൾ
വിസ്മയമായൊരുക്കുന്നു ഷാർജ
പുസ്തകങ്ങൾതൻ മത്തിലൊഴുകും
വിസ്‌തൃതഹൃദയസമ്മേളനങ്ങൾ
എന്തുണ്ട് നിങ്ങൾക്കുമൊരു
പുസ്തത്തിനുമിടയിൽ- ചോദ്യം
പന്തടിച്ചൊരു പൂന്തോപ്പായ്
ഹൃത്തിലുത്സവം തീർക്കുന്നു
എത്ര പറഞ്ഞാലും തീരാത്ത
മാന്ത്രികരഹസ്യസ്മൃതികൾ
ബുദ്ബുദംപോൽ നുരച്ചോരോ
ചിത്തകാമനകളുണർത്തുന്നു
എന്നുമുണ്ടാകുമായിരം കഥകൾ
സന്ദർശനം പൂക്കുമോരോ മേളയിലും
നിത്യസൗന്ദര്യഭാവനയ്ക്കൂർജ്ജമായ്
അന്താരാഷ്ട്ര ഷാർജ പുസ്തകോത്സവം!
