കാത്തിരിപ്പ് - നിസ ബഷീർ

കാത്തിരിപ്പ് - നിസ ബഷീർ

കാത്തിരിപ്പ് - നിസ ബഷീർ

അമ്മ കാത്തിരിക്കയാണ് ആഴ്ചയുടെ അവസാന ദിവസം. കുട്ടിക്കിത് സ്ഥിരം കാഴ്ച. രാത്രി വൈകുമ്പോൾ വരുന്നില്ലെന്നുറപ്പായാൽ 

വിളക്കൂതിക്കെടുത്തി ഉറക്കമില്ലാത്ത രാത്രിയോട് അമ്മ കുശലം പറയുക പതിവാണ്. കുട്ടി വലുതായപ്പോഴാണറിയുന്നത്, ഒരിക്കലും വരാത്തൊരു അച്ഛനുവേണ്ടിയാണു ഈ കാത്തിരിപ്പെന്ന്.

കുട്ടി പിന്നീടൊരിക്കലൊരു കാഴ്ച കണ്ടു; മറ്റൊരു സ്ത്രീയുമായി പൊട്ടിച്ചിരിച്ചു നടന്നു പോകുന്ന അച്ഛനെ! അന്നും ഒരാഴ്ചയുടെ അവസാന ദിവസമായിരുന്നു.